ദോഹ: 2026 ലോകകപ്പിന് ഖത്തര്‍ യോഗ്യത നേടി. ഇന്നലെ നടന്ന യോഗ്യതാ മത്സരത്തില്‍ യുഎഇയെ പരാജയപ്പെടുത്തിയാണ് ടീം യോഗ്യത നേടിയത്. ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുഎഇയെ ഖത്തര്‍ തോല്‍പ്പിച്ചത്.
ഖത്തറിനായി ബൗലം ഖൂഖി 49-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. 74-ാം മിനിറ്റില്‍ പെഡ്രോ മിഗ്വല്‍ രണ്ടാം ഗോളും സ്വന്തമാക്കി. എഎഫ്‌സി നാലാം റൗണ്ടിലെ ഗ്രൂപ്പ് എയിലെ കലാശപ്പോരാട്ടത്തിന് ഖത്തറിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയമാണ് വേദിയായത്. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിന് വിജയം നിര്‍ണായകമായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
