ദോഹ: ഖത്തറില്‍ ഫോര്‍ഡ്, ലിങ്കണ്‍ വാഹന മോഡലുകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചുവിളിച്ചു. ഇന്‍ഡക്‌സ് എബൗ ഗ്രൗണ്ട് റൗണ്ട് പൂളും (INTEXAbove Ground Round Pools ) തിരികെ വിളിച്ചു.
INTEX പൂള്‍ ഡീലര്‍ഷിപ്പായ അല്‍ അന്‍സാരി ഇന്റര്‍നാഷണലുമായി സഹകരിച്ച് 2020-2025 കാലയളവില്‍ നിര്‍മ്മിച്ച 122cm (1.2M) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉയരമുള്ള INTEX 26726, 26732, 26756, 26332, 26326, 26334, എബോവ് ഗ്രൗണ്ട് റൗണ്ട് പൂളുകളാണ് മന്ത്രാലയം തിരിച്ചുവിളിക്കുന്നത്.
ഖത്തറിലെ ഫോര്‍ഡ്, ലിങ്കണ്‍ ഡീലര്‍ഷിപ്പായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് ഫോര്‍ഡ് F-150, എക്‌സ്‌പെഡിഷന്‍, എക്‌സ്‌പ്ലോറര്‍, മുസ്താങ്, ടോറസ് (2020,2021, 2023 മോഡലുകള്‍), ലിങ്കണ്‍ ഏവിയേറ്റര്‍ (2023) വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. വാഹനങ്ങള്‍ റിവേഴ്സ് ചെയ്യുമ്പോള്‍ റിയര്‍-വ്യൂ ക്യാമറയ്ക്ക് സാങ്കേതിക തകറാര്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണ് നടപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
