ദോഹ: ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ (ക്യുഐപിഎ) ശ്രാവണം -2025: 2.O ശീര്‍ഷകത്തോടെ ഓണാഘോഷം സംഘടിപ്പിച്ചു. തുമാമ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹാളില്‍ സെപ്റ്റംബര്‍ 26 ന് നടന്ന ഓണാഘോഷത്തില്‍ മലയാളികളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ഇന്ത്യന്‍ സമൂഹത്തെ മുഴുവനായി ഉള്‍കൊള്ളിച്ചു ഓണത്തിന്റെ പങ്കുവെക്കലും സ്‌നേഹവും കൈ മാറാന്‍ ക്യുഐപിഎയ്ക്ക് സാധിച്ചു.
നയനമനോഹരങ്ങളായ കലാപരിപാടികള്‍ നിറഞ്ഞു നിന്ന പരിപാടിയില്‍ ചെണ്ട മേളത്തോട് കൂടി മാവേലിയേയും വിശിഷ്ട്ടാതിഥികളെയും സ്വീകരിച്ചു. ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ സാനിധ്യത്തില്‍ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഓണാഘോഷം ഉത്ഘാടനം ചെയ്തു. ജീസ് ജോസഫ് (MD Triune Eng. Qatar & Olive International School Director) ബോബന്‍ വര്‍ക്കി (മുന്‍ ഐസിബിഎഫ് സെക്രട്ടറി, സോഷ്യല്‍ പ്രവര്‍ത്തകന്‍ ), അബ്ദുല്‍ റൗഫ് കൊണ്ടോട്ടി (സോഷ്യല്‍ പ്രവര്‍ത്തകന്‍, ഹ്യൂമന്‍ വെല്‍ഫയര്‍ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ്), ജോസ്‌മോന്‍ ഫ്രാന്‍സിസ് (സോഷ്യല്‍പ്രവര്‍ത്തകന്‍), അസോസിയേഷന്റെ ഉപദേശക ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേകൂറ്റ്, പ്രസിഡന്റ് സന്തോഷ് കണ്ണപറമ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഗിരീഷ് കുമാര്‍, ആങ്കര്‍ ആര്‍ജെ അരുണ്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധയിനം കലാപരിപാടികള്‍ അരങ്ങേറി. അസോസിയേഷന്റെ വോളന്റീര്‍ ടീം ആയ QIPA വിംഗ്‌സ് പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. അസോസിയേഷന്‍ ലേഡീസ് വിംഗിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ മെഗാ തിരുവാതിരയും ശ്രദ്ധേയമായി. പുരുഷന്മാരുടെയും,സ്ത്രീകളുടെയും വടം വലിയില്‍ QIPA Arts & sports Wings കോര്‍ഡിനേറ്റര്‍സ് ജയറാം സജീവ് & സുരേഷ് കുമാര്‍ നേതൃത്വം വഹിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
