ഖത്തര്‍ അടിമുടി മാറുന്നു; സെല്‍ഫ് ഡ്രൈവിംഗ് ടാക്‌സികള്‍ പ്രവര്‍ത്തനം തുടങ്ങി

1q 93

ദോഹ: ഖത്തറില്‍ കര്‍വ സെല്‍ഫ് ഡ്രൈവിംഗ് ടാക്‌സികളുടെ സര്‍വീസ് ആരംഭിച്ചു. ഇലക്ട്രിക് റോബോടാക്‌സിസ് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മെച്ചപ്പെട്ട സുരക്ഷയും സുഖസൗകര്യങ്ങളും നല്‍കുക ലക്ഷ്യമിട്ടാണ് നടപടി.

ഖത്തറിന്റെ നാഷണല്‍ വിഷന്‍ 2030 അനുസരിച്ചാണിത്. ടാക്‌സി സര്‍വീസുകളുടെ റൂട്ടുകള്‍, ലഭ്യത, മറ്റ് കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിലായിരിക്കും പ്രഖ്യാപിക്കുക. കഴിഞ്ഞ ജൂണില്‍, മൊവാസലാത്തിന്റെ (കര്‍വ) നേതൃത്വത്തില്‍ ലെവല്‍ 4 ഓട്ടോണമസ് ഇലക്ട്രിക് ടാക്‌സികളുടെ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ ആരംഭിച്ചതായി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ദോഹയിലാണ് സര്‍വീസ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading