സൗദിയില്‍ ഇനിമുതല്‍ സന്ദര്‍ശകര്‍ക്കും ബാങ്ക് അക്കൗണ്ട് തുറക്കാം

1q 92

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ അനുമതി. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിന് സൗദി സെന്‍ട്രല്‍ ബാങ്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്ക് അക്കൗണ്ട് നിയമങ്ങള്‍ പുതുക്കുകയും ചെയ്തു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ പുതിയ അക്കൗണ്ട് തുറക്കുന്നതിന് സന്ദര്‍ശക ഐഡി രേഖയായി അംഗീകരിക്കും. സന്ദര്‍ശകര്‍ക്ക് ഔദ്യോഗിക തെളിവായാണ് ആഭ്യന്തര മന്ത്രാലയം ഐഡി നല്‍കുന്നത്. അംഗീകൃത സാങ്കേതിക പ്ലാറ്റ്ഫോമുകള്‍ വഴി അതിന്റെ ആധികാരികതയും പ്രസക്തമായ നിയന്ത്രണ ആവശ്യകതകളുമായുള്ള അനുസരണവും പരിശോധിക്കാന്‍ കഴിയുമെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് വിശദീകരിച്ചു. ഇത്തരം സന്ദര്‍ശക ഐഡി ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിയും. അക്കൗണ്ട് തുറന്ന് സന്ദര്‍ശകര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കാനും സാധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading