ദോഹ: ഖത്തറില്‍ ഒക്ടോബര്‍ മാസത്തെ ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പെട്രോളിന് വില കൂടി.
പ്രീമിയം 91 പെട്രോള്‍ ലിറ്ററിന് രണ്ട് ഖത്തര്‍ റിയാലാണ് ഒക്ടോബര്‍ മാസത്തെ നിരക്ക്. സെപ്തംബറില്‍ 1.95 റിയാലായിരുന്നു. സൂപ്പര്‍ 95 ഗ്രേഡ് പെട്രോളിനും വില കൂടി. 2.05 റിയാലാണ് ഒക്ടോബറിലെ വില. സെപ്തംബറില്‍ 2 റിയാലായിരുന്നു. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. 2.05 റിയാലാണ് ലിറ്ററിന് നിരക്ക്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
