മുംബൈ: ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈ- ഡല്‍ഹി വിമാനത്തിന് ഇന്ന് രാവിലെ എട്ട് മണിക്കാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്.
ഇന്‍ഡിഗോയുടെ 6 ഇ 762 വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ വിമാനത്തിലെ ക്രൂവിനെ വിവരം അറിയിച്ചു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം.
ജീവനക്കാര്‍ ഉള്‍പ്പെടെ 200 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. ഇമെയില്‍ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. നേരത്തെയും സമാനമായ രീതിയില്‍ വിമാനത്തിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
