ദോഹ: ഖത്തറിലെ പ്രധാന മെട്രോ ലിങ്ക് സര്‍വീസില്‍ ഒക്ടോബര്‍ 1 മുതല്‍ മാറ്റം. മെട്രോലിങ്ക് സേവനങ്ങളില്‍ മാറ്റം വരുന്നതായി മൊവാസലാത്ത് (കര്‍വ) അറിയിച്ചു.
2025 ഒക്ടോബര്‍ 1 മുതല്‍ M147 റൂട്ടിലെ ബസുകള്‍ എക്‌സിറ്റ് 1 ന് പകരം ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഷനായ എക്‌സിറ്റ് 2 ല്‍ നിന്ന് സര്‍വീസ് നടത്തും. യാത്രക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിനും ഖത്തര്‍ യൂണിവേഴ്‌സിറ്റി മെട്രോ സ്റ്റേഷന്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ ക്രമീകരണം വരുത്തുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
