വീസ നിയമങ്ങളില്‍ സുപ്രധാനമായ ഭേദഗതിയുമായി യുഎഇ; വിസിറ്റ് വിസയ്ക്ക് 4 പുതിയ കാറ്റഗറി പ്രഖ്യാപിച്ചു

uae al

അബുദാബി: യുഎഇയില്‍ വിസിറ്റ് വിസയില്‍ പുതിയ നാല് കാറ്റഗറി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. വിസിറ്റ് വിസകള്‍ക്കായി നാല് പുതിയ വിഭാഗങ്ങള്‍ ചേര്‍ക്കുന്നതായും നിലവിലുള്ള നിരവധി വിസാ കാറ്റഗറികളുടെ കാലാവധി, വ്യവസ്ഥകള്‍, നിയന്ത്രണങ്ങള്‍ എന്നിവയില്‍ മാറ്റം വരുന്നതായും അധികൃതര്‍ പ്രഖ്യാപിച്ചു.

സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വിനോദം, ടൂറിസം എന്നിവ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിര്‍മിതബുദ്ധി(എഐ), വിനോദം, ഇവന്റുകള്‍, ക്രൂയിസ് കപ്പലുകള്‍, ഒഴിവുസമയ ബോട്ടുകള്‍ തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ക്കാണ് പുതിയ വീസകള്‍ പ്രഖ്യാപിച്ചത്.

പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയന്‍ റെസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്. വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വര്‍ഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം. മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോണ്‍സറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന വിസിറ്റ് വീസയാണിത്.

യുഎഇയില്‍ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവര്‍ക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയില്‍ ഓഹരി ഉടമസ്ഥതയുള്ളവര്‍ക്കോ, അല്ലെങ്കില്‍ പ്രഫഷനല്‍ വൈദഗ്ധ്യം തെളിയിക്കുന്നവര്‍ക്കോ ഈ വീസ ലഭിക്കും. സ്‌പോണ്‍സറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വീസയ്ക്ക് നിര്‍ബന്ധമാണ്. ഓരോ വീസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading