ദോഹ: പൂനെ യൂണിവേഴ്‌സിറ്റി ഖത്തറിലെ ബിഎഡ് ക്ലാസുകള്‍ ആരംഭിച്ചു. ആദ്യ ബാച്ചിന് തുടക്കമായി. പൂനെയിലെ സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാലയുടെ (SPPU) ഖത്തര്‍ കാമ്പസായ MIE-SPPU ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂക്കേഷനിലാണ് ലാണ് ക്ലാസുകള്‍ നടക്കുന്നത്.
ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകരും അക്കാദമിക് വിദഗ്ദരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉറപ്പാക്കുന്നതിന് ഡോ. സുജാത നേരിട്ട് പിന്തുണ നല്‍കും. നിലവില്‍ ജോലി ചെയ്യുന്നവരുടെ ഷെഡ്യൂളുകള്‍ ക്രമീകരിക്കുന്നതിനായി ഓണ്‍ലൈന്‍ ക്ലാസുകളും മുഖാമുഖ സായാഹ്ന, ശനിയാഴ്ച ക്ലാസുകളും നടത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
