കുവൈത്ത് സിറ്റി: വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. മസ്‌കത്തിന് പുറമെ കുവൈത്തില്‍ നിന്നുള്ള സര്‍വീസുകളും വെട്ടിച്ചുരുക്കി. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ മാസം വരെയുള്ള സര്‍വീസുകളാണ് പ്രധാനമായും വെട്ടിച്ചുരുക്കിയത്. കുവൈത്തില്‍ നിന്ന് മലബാര്‍ മേഖലയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
കണ്ണൂരില്‍ നിന്ന് ഇനി കുവൈത്ത്, ബഹ്റൈന്‍, ജിദ്ദ, ദമാം റൂട്ടികളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. ഷാര്‍ജ റൂട്ടില്‍ ആഴ്ചയില്‍ 12 ഫ്‌ലൈറ്റുകള്‍ ഉണ്ടായിരുന്നത് 7 ആക്കി കുറച്ചു. മസ്‌കത്ത് റൂട്ടില്‍ ആഴ്ചയില്‍ ഇനി 4 സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാകുക. ദുബായ്, റാസല്‍ഖൈമ റൂട്ടില്‍ ആഴ്ചയില്‍ ഓരോ ഫ്‌ലൈറ്റുകള്‍ വീതവും കുറച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
