ഗ്രാന്‍ഡ് മാള്‍ ജാക്ക്‌പോട്ട് മെഗാ പ്രൊമോഷന്റെ മൂന്നാം ഘട്ട ഭാഗ്യവിജയികളെ തിരഞ്ഞെടുത്തു

1q 82

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ജാക്ക്പോട്ട് ജേര്‍ണി’ മെഗാ പ്രമോഷന്റെ മൂന്നാം ഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ്, വുകൈര്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് 2000, 1000 QR മൂല്യമുള്ള ക്യാഷ് വൗച്ചറുകള്‍ സമ്മാനമായി ലഭിക്കും.

2025 ജൂലൈ 3 നു തുടങ്ങി ഡിസംബര്‍ 25 വരെ നീളുന്ന ഈ റാഫിള്‍ പ്രൊമോഷനില്‍ ഉപഭോക്താക്കള്‍ക്ക് 10 പുതിയ മോഡല്‍ ഹ്യൂണ്ടായ് VENUE കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും സമ്മാനം നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്/ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ പാര്‍ച്ചസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്.

ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഇതിനോടകം ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്. ലക്കി ഡ്രോ വേളയില്‍ സിഇഒ ശരീഫ് ബിസി, അഡ്മിന്‍ മാനേജര്‍ നിതില്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ധിഖ്, മാള്‍ മാനേജര്‍മാരായ സുമേഷ്, കാര്‍ത്തിക് മറ്റു മാനേജ്‌മെന്റ് അംഗങ്ങള്‍ പങ്കെടുത്തു. ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ഗ്രാന്‍ഡ് മാള്‍/ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഔട്‌ലെറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്.

അടുത്ത നറുക്കെടുപ്പ് ഒക്ടോബര്‍ 23 നു നടക്കും. ഈ അവസരങ്ങള്‍ എല്ലാ ഉപഭോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading