പ്രവാസികള്‍ക്ക് നോര്‍ക്ക കെയര്‍ ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

norka roots al

തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള നോര്‍ക്ക കെയര്‍ പദ്ധതിയില്‍ അംഗമാകണമെങ്കില്‍ നോര്‍ക്ക നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും വീസയുമുള്ള, വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളിയായിരിക്കണം. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ക്കും അപേക്ഷിക്കാം. https://norkaroots.kerala.gov.in/ല്‍ സേവനങ്ങള്‍ (Services) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പ്രവാസി/നോര്‍ക്ക ഐഡിക്കായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

അപേക്ഷിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കണം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഐഡിയും പാസ്വേഡും നല്‍കി പ്രവേശിക്കാം. പാസ്‌പോര്‍ട്ടിന്റെ മുന്‍ ഭാഗത്തെയും വിലാസമുള്ള പേജിന്റെയും പകര്‍പ്പ്, വീസ പേജ്/ ഇഖാമ / വര്‍ക് പെര്‍മിറ്റ്/ റസിഡന്‍സ് പെര്‍മിറ്റ് എന്നിവയുടെ പകര്‍പ്പ്, ഫോട്ടോയും ഒപ്പും എന്നിവ അപ്ലോഡ് ചെയ്യാനായി Jpeg ഫോര്‍മാറ്റില്‍ തയാറാക്കി വയ്ക്കണം. 408 രൂപയാണ് ഫീസ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like