ഡല്‍ഹി: വിമാനത്തിനടിയില്‍ വീല്‍ അറയില്‍ ഒളിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് 13 വയസ്സുകാരന്‍ ഇന്ത്യയില്‍ എത്തി. രാവിലെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലാണ് കുട്ടി വന്നിറങ്ങിയത്. ഒന്നര മണിക്കൂര്‍ നേരത്തെ സാഹസിക യാത്രയ്ക്ക് ശേഷം ബാലന്‍ സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാന്റെ എയര്‍ലൈന്‍സായ കാം എയറിന്റെ വിമാനത്തിലാണ് കുട്ടി എത്തിയത്. ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ വിമാനം മാറിപ്പോയി. അഫ്ഗാന്‍ കുര്‍ത്ത ധരിച്ച ബാലനെ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുക്കില്ലെന്നാണ് വിവരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
