റിയാദ്: സൗദി അറേബ്യയില്‍ ഗര്‍ഭിണികളായ തൊഴിലാളികള്‍ക്ക് നിയമപരമായ അവധി നിഷേധിച്ചാല്‍ ആയിരം റിയാല്‍ പിഴ ഈടാക്കും. തൊഴില്‍ നിയമ ലംഘനങ്ങള്‍, ശിക്ഷകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങളിലാണ് മുന്നറിയിപ്പ്. നിലവിലുള്ള ലംഘനങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ചിട്ടുമുണ്ട്. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് ഭേദഗതികള്‍.
മന്ത്രാലയം ആവശ്യപ്പെടുന്ന ഫിനാന്‍ഷ്യല്‍ ഗ്യാരണ്ടിയുടെ അഭാവം, അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കല്‍, തൊഴിലാളികളുടെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ രേഖപ്പെടുത്താതിരിക്കല്‍, കരാറില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ വ്യക്തമാക്കാതിരിക്കല്‍, അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള പ്ലാനിന്റെ അഭാവം, ലൈസന്‍സ് മറ്റൊരാള്‍ക്ക് കൈമാറുക അല്ലെങ്കില്‍ ഉപയോഗിക്കാന്‍ അനുവദിക്കുക തുടങ്ങിയവ നിയമ ലംഘനങ്ങളായി കണക്കാക്കും. ലംഘനങ്ങള്‍ വ്യക്തവും കൃത്യവുമായ രീതിയില്‍ നിര്‍വചിക്കുക, നിയമങ്ങള്‍ ഏകീകരിക്കുക, മാര്‍ഗ്ഗരേഖയില്‍ കൂടുതല്‍ വ്യക്തത വരുത്തുക, തൊഴിലാളികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് ഭേദഗതികള്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
