മുംബൈ: സ്‌പൈസ് ജെറ്റ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്. പറന്നുയരുന്നതിനിടെ ചക്രം റണ്‍വേയില്‍ വീണതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ സ്‌പേസ് ജെറ്റ് വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തി. ഗുജറാത്തിലെ കാണ്ട്ലയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനമാണ് അടിയന്തരമായി ലാന്‍ഡിങ് നടത്തിയത്. ഇന്നലെ, സെപ്തംബര്‍ 12ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
കണ്ട്‌ലയില്‍ നിന്നും പുറപ്പെട്ട ഉടനെ വിമാനത്തിന്റെ ചക്രം ഊരി പോവുകയായിരുന്നു. വിമാനത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റിന്റെ റണ്‍വേയില്‍ ചക്രം കണ്ടെത്തി. 75 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അതേസമയം യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
