തിരുവനന്തപുരം: കേരളത്തില്‍ ലേണേഴ്സ്റ്റ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ 30 ചോദ്യങ്ങള്‍ ഉണ്ടാകും. 18 ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രമേ വിജയിക്കൂ. 30 സെക്കന്റിനുള്ളില്‍ ഉത്തരം നല്‍കിയാല്‍ മതി. സിലബസ് എംവിഡി ലീഡ്‌സ് എന്ന ആപ്പിലുണ്ടാകും.
നേരത്തെ 20 ചോദ്യങ്ങള്‍ക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്. 15 സെക്കന്റ് കൊണ്ട് ഉത്തരം നല്‍കമായിരുന്നു. പരീക്ഷയക്ക് മുന്‍പ് എംവിഡി ലീഡ്‌സ് എന്ന മൊബൈല്‍ ആപ്പില്‍ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതില്‍ പാസാകുന്നവര്‍ക്ക് റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലകര്‍ക്കും മോക് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പരിശീലകര്‍ക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
