ദോഹ: ഖത്തറില്‍ ഇന്നുമുതല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്തംബര്‍ 14 മുതല്‍ 15 വരെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ക്യുഎംഡി മുന്നറിയിപ്പ് നല്‍കി. ഈ ദിവസങ്ങളില്‍ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ പെയ്‌തേക്കും.
ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊടിക്കാറ്റും വീശിയേക്കും. ദൃശ്യപരത കിലോമീറ്ററില്‍ 4 മുതല്‍ 9 വരെയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
