റിയാദ്: സൗദി അറേബ്യയില്‍ കുറഞ്ഞ വിലയില്‍ കാര്‍ ലഭ്യമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് തട്ടിപ്പ് നടത്തുന്ന പ്രവാസി സംഘം റിയാദ് പൊലീസിന്റെ പിടിയിലായി. വ്യാജ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. മൂന്നംഗ സിറിയക്കാരായ സംഘമാണ് അറസ്റ്റിലായത്. യഥാര്‍ഥ വിലയിലും വളരെ കുറഞ്ഞ വിലക്ക് കാറുകള്‍ ലഭ്യമാണെന്നും തൊഴില്‍ വീസകള്‍ ലഭ്യമാണെന്നും അവകാശപ്പെട്ടാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് അയക്കും. അന്വേഷണവും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളും നിരവധി മൊബൈല്‍ ഫോണുകളും പ്രതികളുടെ പക്കല്‍ കണ്ടെത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
