ദോഹ: ഖത്തറില്‍ ഇന്ന് പൂര്‍ണ ചന്ദ്രഗ്രഹണം. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്താനും കഴിയും. കത്താറയിലും പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴും ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോഴുമാണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭൂമിയിലെ എവിടെ നിന്നും ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
വൈകിട്ട് 7.27ന് ചന്ദ്രഗ്രഹണം ആരംഭിക്കും. പ്രത്യേക ഗ്രഹണ പ്രാര്‍ത്ഥനയ്ക്ക് എന്‍ഡോവ്‌മെന്റ് മന്ത്രാലയവും ആഹ്വാനം ചെയ്തിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
