മസ്‌കത്ത്: ഒമാനില്‍ മതപരമായ മൂല്യങ്ങള്‍ക്കും പൊതു സദാചാരത്തിനും വിരുദ്ധമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് 209 സ്‌കൂള്‍ വസ്തുക്കള്‍ അധികൃതര്‍ കണ്ടുകെട്ടി. ബാഗുകള്‍, പെന്‍സില്‍ കേസുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയുള്‍പ്പെടെ 209 സ്‌കൂളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) കണ്ടുകെട്ടിയതായി അറേബ്യന്‍ സ്റ്റോറീസ് റിപ്പോര്‍ട്ട് ചെയ്തു.
നോര്‍ത്ത് അല്‍ ബത്തിനയിലെ സുവൈഖിലെ വിലായത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സാധനങ്ങള്‍ പിടികൂടിയത്. തലയോട്ടിയുടെ രൂപങ്ങളും മറ്റ് അനുചിതമായ ചിഹ്നങ്ങളും ഉള്‍ക്കൊള്ളുന്ന വസ്തുക്കള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
മതങ്ങളെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം, അസഭ്യമായ ചിത്രങ്ങള്‍, പൊതു ധാര്‍മ്മികതയ്ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായ ചിഹ്നങ്ങള്‍ എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ലംഘനം കണ്ടെത്തിയ കടകള്‍ക്ക് പിഴ ചുമത്തുകയും, കണ്ടുകെട്ടിയ എല്ലാ വസ്തുക്കളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
