നാട്ടിലേക്കുള്ള വിമാനം 14 മണിക്കൂര്‍ വൈകി: യാത്രക്കാരന് 55,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

FLIGHT 2

ദുബായ്: ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനം വൈകിയതിന് പിന്നാലെ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 14 മണിക്കൂറാണ് വിമാനം വൈകിയത്. വിമാനം വൈകിയതിന് പിന്നാലെ ബര്‍ഗറും ഫ്രൈസും മാത്രമാണ് യാത്രക്കാരന് നല്‍കിയത്. തുടര്‍ന്ന് യാത്രക്കാരന് 55,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മുംബൈയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിശ്രമിക്കാനുള്ള സൗകര്യങ്ങളും കൃത്യമായ വിവരങ്ങളും നല്‍കാന്‍ എയര്‍ലൈനുകള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. സാധാരണ കാലതാമസം എന്ന പേരില്‍ ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ (മുംബൈ സബര്‍ബന്‍) നിരീക്ഷിച്ചു.

2024 ജൂലൈ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിമാനക്കമ്പനിയില്‍ നിന്നുണ്ടായ മോശം അനുഭവത്തിന് പിന്നാലെ യാത്രക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ പുറത്തിറക്കിയ സിവില്‍ ഏവിയേഷന്‍ റെക്വയര്‍മെന്റ്‌സ് (സിഎആര്‍) സ്‌പൈസ്‌ജെറ്റ് അവഗണിച്ചെന്ന് യാത്രക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading