നാലര മണിക്കൂര്‍ നേരത്തെ പറന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

air india express 3

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സമയത്തിന് മുമ്പ് നേരത്തേ പറന്നു. പുറപ്പെടേണ്ട സമയത്തിനും നാലര മണിക്കൂര്‍ മുന്നേയാണ് വിമാനം പറന്നത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് 9935 കരിപ്പൂര്‍- ബെംഗളൂരു വിമാനം വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടു. വിമാനം പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുന്‍പില്‍ ബഹളമുണ്ടാക്കി. അതേസമയം വിമാനത്തിന്റെ സമയം മാറ്റിയ കാര്യം യാത്രക്കാരെ ഇ-മെയില്‍ വഴി യാത്രക്കാരെ അറിയിച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

വിമാനക്കമ്പനിയുടെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചത്. മറ്റ് ആപ്പുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിമാനം നേരത്തെ പുറപ്പെടുന്ന വിവരം അറിയാന്‍ കഴിഞ്ഞില്ല. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading