തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഡ്യൂട്ടിഫ്രീയില്‍ നിന്ന് മദ്യം വാങ്ങി മറിച്ചുവിറ്റു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മദ്യക്കുപ്പി വാങ്ങിയതെന്നാണ് ആരോപണം.
സംശയത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടി ഫ്രീ ഔട്ലെറ്റില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ലഘുഭക്ഷണം ഓഫര്‍ ചെയ്ത് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതുവഴി യാത്രക്കാര്‍ക്ക് അനുവദിക്കപ്പെട്ട അളവിനെക്കാള്‍ മദ്യം ലഭിക്കുന്നു എന്നാണു പരാതി. പ്രിവന്റീവ് വിഭാഗത്തിന്റെ പ്രാഥമികാന്വേഷണത്തില്‍ മദ്യക്കുപ്പി വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ടിലും മദ്യം വാങ്ങിയതായി കണ്ടെത്തിയതായാണ് സൂചന.
രണ്ട് മാസമായി തട്ടിപ്പ് നടത്തുന്നതായാണ് പരാതി. യാത്രക്കാര്‍ക്ക് സൗജന്യമായി ശീതളപാനീയങ്ങളും മറ്റും നല്‍കുകയും പാസ്‌പോര്‍ട്ട് സ്‌കാന്‍ചെയ്ത് മടക്കിനല്‍കുകയും ചെയ്യും. തുടര്‍ന്ന് യാത്രക്കാരുടെ സമ്മതമില്ലാതെ പാസ്‌പോര്‍ട്ട് നമ്പറുകള്‍ ഉപയോഗിച്ച് മറ്റ് യാത്രക്കാര്‍ക്ക് അമിതമായ അളിവല്‍ മദ്യം നല്‍കുന്നതാണ് പതിവെന്നും കസ്റ്റംസ് കണ്ടെത്തി. ഡ്യൂട്ടി ഫ്രീ ഷോപ്പിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
