ദോഹ: ഖത്തറില്‍ ദേശാടന പക്ഷി വേട്ട സീസണായ ‘അല്‍-ലുഫു’വിന് തുടക്കമായി. ഇന്ന്, സെപ്റ്റംബര്‍ 1 മുതല്‍ 2026 ഫെബ്രുവരി 15 വരെ വേട്ടയാടല്‍ സീസണ്‍ തുടരുമെന്ന് ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
അതേസമയം ഹൗബര ബസ്റ്റാര്‍ഡിനെ വേട്ടയാടുന്നതിന് ഫാല്‍ക്കണുകള്‍ ഒഴികെ മറ്റുള്ളവയെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഹൗബര ബസ്റ്റാര്‍ഡ്, കര്‍ലൂ, മല്ലാര്‍ഡ് ‘ഡക്ക്’, ബ്ലൂ റോക്ക് ത്രഷ്, സിംഗിംഗ് ത്രഷ് ‘അല്‍-റുഖുഖ്’, ഹൂപ്പോ ‘സഫാര’, കോളര്‍ പ്രാവ്, സാന്റ് പ്ലോവര്‍ ‘മദ്ഖി’, മരുഭൂമി പ്ലോവര്‍ ‘ഹാതിബി’, യൂറോപ്യന്‍ പ്ലോവര്‍ ‘മുഖദ്രാം’ എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
