ദുബായ്: അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകളില്‍ 180 ദിര്‍ഹം (4,321 രൂപ) മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും.
സെപ്തംബര്‍ ഒന്ന് വരെയുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ക്കാണ് ‘പേ ഡേ സെയില്‍’. ഈ ഓഫറില്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. 180 ദിര്‍ഹം നിരക്കില്‍ ചെക്ക്-ഇന്‍ ബാഗേജ് ഇല്ലാത്ത ‘എക്‌സ്പ്രസ് ലൈറ്റ്’ എന്ന വിഭാഗത്തിലുള്ള ടിക്കറ്റാണ് ലഭിക്കുക. ചെക്ക്-ഇന്‍ ബാഗേജ് ഉള്‍പ്പെടെയുള്ള ‘എക്‌സ്പ്രസ് വാല്യൂ’ ടിക്കറ്റിന് അന്താരാഷ്ട്ര വിമാനങ്ങളില്‍ 200 ദിര്‍ഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
ആഭ്യന്തര റൂട്ടുകളില്‍, ‘എക്‌സ്പ്രസ് ലൈറ്റ്’ ടിക്കറ്റുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് 54 ദിര്‍ഹം മുതലും ‘എക്‌സ്പ്രസ് വാല്യൂ’ ടിക്കറ്റുകള്‍ക്ക് 56 ദിര്‍ഹം മുതലും നിരക്കുകള്‍ മുതലും ലഭിക്കും. എയര്‍ഇന്ത്യ എക്‌സ്പ്രസ് മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ‘സീറോ കണ്‍വീനിയന്‍സ് ഫീസ്’ പോലുള്ള നിരവധി ആഡ്-ഓണ്‍ സൗകര്യങ്ങളും എയര്‍ലൈന്‍ നല്‍കുന്നുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് 15 കിലോഗ്രാം ബാഗേജ് ഏകദേശം 42 ദിര്‍ഹമിനും, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 20 കിലോഗ്രാം ബാഗേജ് 54 ദിര്‍ഹമിനും ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
