ദോഹ: ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മുനിസിപ്പാലിറ്റി മന്ത്രലായത്തിന്റെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. നിങ്ങളുടെ അയല്‍പക്കത്ത് ഉപേക്ഷിക്കപ്പെട്ട കാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ നിങ്ങളുടെ പൂന്തോട്ടത്തില്‍ നിന്ന് ഒരു തേനീച്ചക്കൂട് നീക്കം ചെയ്യാന്‍ വരെ ആപ്ലിക്കേഷനിലൂടെ അപേക്ഷിക്കാന്‍ കഴിയും.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ (MoM) ഔദ്യോഗിക മൊബൈല്‍ ആപ്പാണ് Oun- ആപ്പ്. വര്‍ഷങ്ങളായി ഖത്തറില്‍ ഉള്ളവര്‍ക്കും അടുത്തിടെ എത്തിയവര്‍ക്കും സേവനങ്ങള്‍ ലഭിക്കും. കീട നിയന്ത്രണം, വലിയ ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്യല്‍, അടുത്തുള്ള പാര്‍ക്ക് കണ്ടെത്തല്‍ തുടങ്ങിയ സേവനങ്ങള്‍ ആപ്പിലൂടെ ലഭിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുകയോ ഒന്നിലധികം ഫോണ്‍ കോളുകള്‍ ചെയ്യുകയോ ഇനി വേണ്ട, നിങ്ങളുടെ ഫോണിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ അഭ്യര്‍ത്ഥനകള്‍ നിറവേറ്റാന്‍ സാധിക്കും.
ഔണ്‍ ആപ്പ് ഉപയോഗിച്ച് ആരംഭിക്കുന്നതും വളരെ എളുപ്പമാണ്. ഖത്തര്‍ ഐഡിയും (QID) മൊബൈല്‍ നമ്പറും മാത്രം മതി. ആന്‍ഡ്രോയിഡ്, iOS ഉപകരണത്തില്‍ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സേവനം ഉപയോഗിക്കാനാവും.
മലിനജലത്തിന്റെ വാഹനം ബുക്ക് ചെയ്യല്‍, മഴവെള്ളം നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാനും, എലിശല്യം റിപ്പോര്‍ട്ട് ചെയ്യാനും, സുരക്ഷാ അപകടങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന പടര്‍ന്നുകയറുന്ന മരങ്ങള്‍ മുറിക്കാന്‍ സഹായം നേടാനും കഴിയും. ഖരമാലിന്യ പിക്കപ്പ്, വേലി, ചെറിയ നിര്‍മ്മാണ പെര്‍മിറ്റുകള്‍, തൊഴിലാളികളുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഭവന പരാതികള്‍ ഉള്‍പ്പെടെ ആപ്പില്‍ ലഭിക്കും. പരാതി നല്‍കുമ്പോള്‍ പ്രശ്‌നത്തിന്റെ ചിത്രം എടുത്ത് അപ്ലോഡ് ചെയ്യുന്നതും നടപടികള്‍ കൂടുതല്‍ എളുപ്പമാക്കും.
ഔണ്‍ ആപ്പ് വഴി, ഉപയോക്താക്കള്‍ക്ക് പാണ്ട ഹൗസ് പാര്‍ക്ക്, അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക്, ബര്‍സാന്‍ ഒളിമ്പിക് പാര്‍ക്ക് എന്നിവയിലേക്കുള്ള പ്രവേശന ടിക്കറ്റുകളും ബുക്ക് ചെയ്യാനും കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
