ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഒതേഴ്‌സ് ഫോറത്തിന്റെ സാഹിത്യോല്‍സവം ഡിസംബര്‍ ആദ്യവാരത്തില്‍. ‘ഡിഎല്‍എഫ് ലിറ്റററി ഫെസ്റ്റ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോല്‍സവം ഡിസംബര്‍ ആദ്യവാരം നടക്കും.
എഴുത്തിനേയും വായനയേയും ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സാഹിത്യ ശില്‍പ്പശാലകള്‍, വിഷയാവതരണങ്ങള്‍, സെമിനാറുകള്‍, പുസ്തക പ്രദര്‍ശനം, മീറ്റ് ദ ഓതര്‍, സംഗീതസായാഹ്നം തുടങ്ങിയവ ഉള്‍ചേര്‍ന്നതായിരിക്കും പരിപാടി.
എഴുത്തിന്റെ രസതന്ത്രം, സാഹിത്യാസ്വാദനത്തിലെ പുതിയ പ്രവണതകള്‍, കവിതയുടെ മണ്ണും ആകാശവും, കുട്ടികള്‍ക്കായുള്ള പ്രത്യേക സെഷന്‍, സാംസ്‌കാരിക സദസ്സ് തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് ഇന്ത്യയില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള പ്രമുഖ എഴുത്തുകാര്‍ നേതൃത്വം നല്‍കും. ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന സാഹിത്യോല്‍സവത്തില്‍ സൂഫി-ഖവാലി കലാകാരന്മാര്‍ നയിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
