മസ്‌കത്ത്: ഒമാനില്‍ ഫുഡ് ഡെലിവറി ഏജന്റുമാര്‍ക്ക് നിര്‍ബന്ധിത ലൈസന്‍സ് ഉടന്‍ പ്രബല്യത്തില്‍ വരും. സെപ്റ്റംബര്‍ 1 മുതല്‍, ഒമാനിലെ എല്ലാ ഫുഡ് ഡെലിവറി ഡ്രൈവര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ ലോജിസ്റ്റിക്‌സ് സെക്ടര്‍ സ്‌കില്‍സ് യൂണിറ്റ് നല്‍കുന്ന പ്രൊഫഷണല്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യാന്‍ അനുവാദമില്ലെന്ന് അധഇകൃതര്‍ അറിയിച്ചു.
പ്രാദേശികവും വിദേശിയവുമായ എല്ലാ കമ്പനികള്‍ക്കും നിയമം ബാധകമാണ്. ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ ഡെലിവറി സ്റ്റാഫിന് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുകയോ പുതുക്കുകയോ ചെയ്യില്ല. ഓരോ കമ്പനിയും ജീവനക്കാര്‍ക്ക് ലൈസന്‍സ് നേടിയിരിക്കണം. ഒരു സ്ഥാപനത്തിനും പ്രത്യേക പരിഗണന നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നിബന്ധനകള്‍ പാലിക്കാത്തവര്‍ക്ക് ഒമാന്‍ റിയാല്‍ മുതല്‍ 2,000 വരെ പിഴ ഈടാക്കും.കൂടാതെ 10 ദിവസം മുതല്‍ ഒരു മാസം വരെ തടവ്, ലൈസന്‍സില്ലാത്ത തൊഴിലാളികളെ നാടുകടത്തല്‍, രണ്ട് വര്‍ഷം വരെ കമ്പനി ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
