കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക വീസകളിലും താല്‍ക്കാലിക വീസകളിലും എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെയും സ്‌പെഷലിസ്റ്റ് സെന്ററുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ ഇനിമുതല്‍ ലഭിക്കില്ല. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സ നിര്‍ത്തലാക്കി ആരോഗ്യമന്ത്രി അഹമ്മദ് അബ്ദുല്‍ വഹാബ് അല്‍ അവാദി ഉത്തരവിട്ടു. പുതിയ ഉത്തരവ് പ്രകാരം സന്ദര്‍ശക വീസക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നു മാത്രമേ ഇനി ചികിത്സ ലഭിക്കൂ.
പൊതു ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ചികിത്സാ ഗുണനിലവാരം മെച്ചപ്പെടുത്തുക, അര്‍ഹരായവര്‍ക്ക് മാത്രമേ വൈദ്യസഹായം നല്‍കുന്നുള്ളൂ എന്ന് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
