റിയാദ്: സൗദി അറേബ്യയില്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ക്ക് എടുക്കരുതെന്ന് നിര്‍ദേശം. പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി, ഡോക്ടറുടെ മേല്‍നോട്ടമില്ലാതെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള കുത്തിവയ്പ്പുകള്‍ നിര്‍ദ്ദേശിക്കുകയോ നല്‍കുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. നിയമവിരുദ്ധമായി കുത്തിവെയ്പ്പുകള്‍ നല്‍കുന്ന ആരോഗ്യ പ്രാക്ടീഷണര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും കടുത്ത ശിക്ഷയുണ്ടാകും. ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും. ലൈസന്‍സ് റദ്ദാക്കലും ആറ് മാസം വരെ തടവും നേരിടേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.
സാധുവായ കുറിപ്പടിയില്ലാതെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി. അത്തരം മരുന്നുകളുടെ മേല്‍നോട്ടമില്ലാതെയുള്ള ഉപയോഗം വേഗത്തിലുള്ള ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പാന്‍ക്രിയാറ്റിസ് എന്നിവയുള്‍പ്പെടെയുള്ള അപകടകരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.ദീര്‍ഘകാലമോ അനിയന്ത്രിതമോ ആയ ഉപയോഗം ദഹന സംബന്ധമായ തകരാറുകള്‍ക്കും, ചികിത്സ നിര്‍ത്തിയാല്‍ ശരീരഭാരം വീണ്ടും വരാനുള്ള സാധ്യതയും ഉണ്ടാക്കും. ന്നിവ പോലുള്ള വിട്ടുമാറാത്ത അവസ്ഥകള്‍ക്ക് കാരണമാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
