വാട്‌സ്ആപ്പില്‍ എംഎ യൂസഫലിയുടെ ചിത്രം, ലുലു ഗ്രൂപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

1q 152

കൊച്ചി: ലുലു ഗ്രൂപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും തട്ടിപ്പ്. ലുലു ഗ്രൂപ്പ് എംഡി യൂസഫലിയുടെ ചിത്രം ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. ലുലു ഗ്രൂപ്പിന്റെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

വാട്സാപ്പില്‍ പ്രൊഫൈല്‍ ഫോട്ടോയായി എംഎ യൂസഫലിയുടെ ചിത്രം വെച്ച് ഏകദേശം രണ്ട് മാസമാണ് തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുളള രണ്ട് മാസക്കാലമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത് എന്ന് ലുലു ഗ്രൂപ്പിന് വേണ്ടി ഇളമക്കര സ്വദേശിയും ജീവനക്കാരനുമായ മിഥുന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മിഥുന്റെ ചിത്രവും തട്ടിപ്പിന് വേണ്ടി വാട്സ്ആപ്പില്‍ ഡിപി ആയി ഉപയോഗിച്ചിട്ടുണ്ട്.

വീട്ടിലിരുന്ന് മുപ്പതിനായിരം രൂപ സമ്പാദിക്കാം എന്ന് വാഗ്ദാനം ചെയ്താണ് പോസ്റ്റ്. ജോലിക്ക് അപേക്ഷിക്കുന്നവര്‍ ചെറിയ തുക അങ്ങോട്ട് നല്‍കേണ്ടി വരും. ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ലുലു ഗ്രൂപ്പ് പരാതിയുമായി മുന്നോട്ട് വന്നത്. തട്ടിപ്പിന് പിന്നില്‍ ഒരു സംഘമാണെന്നാണ് സൈബര്‍ പോലീസ് കരുതുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading