ദോഹ: ഖത്തറില്‍ മിക്ക പ്രദേശങ്ങളിലും മേഘാവൃതമായ കാലാവസ്ഥ. വാരാന്ത്യത്തില്‍ താപനില 34°C നും 42°C നും ഇടയില്‍ ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നേരിയതോതില്‍ മഴ പെയ്യാനും സാധ്യതയുണ്ട്.
വടക്ക് – കിഴക്ക് മുതല്‍ കിഴക്ക് വരെ 3-12 നോട്ട് വേഗതയില്‍ വീശും. വെള്ളിയാഴ്ച വടക്ക് പടിഞ്ഞാറ് നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് 3-13 നോട്ട് വരെ വേഗതയില്‍ കാറ്റ് വീശും.
ശനിയാഴ്ചയും ശക്തമായ കാറ്റ് വീശും. കടലില്‍ ഇറങ്ങുന്നവരും ശ്രദ്ധിക്കണം. പകല്‍ സമയത്ത് തിരമാലകളുടെ ഉയരം 2 മുതല്‍ 4 അടി വരെ ഉയരും. ചിലസമയത്ത് 7 അടി വരെ ഉയരാനും സാധ്യതയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
