ഖത്തറിൽ ജുമുഅ നിസ്കാര സമയത്ത് (വെള്ളിയാഴ്ച) വാണിജ്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണം

InShot 20250817 205603139

ദോഹ: ഖത്തറിൽ വെള്ളിയാഴ്ചകളിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ജുമുഅ നിസ്കാര സമയത്ത് വാണിജ്യ, വ്യാവസായിക, പൊതു സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നിയന്ത്രിച്ച് വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി.

വെള്ളിയാഴ്ചകളിലെ നിസ്കാര സമയത്ത് ചില സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. തീരുമാനത്തിലെ ആർട്ടിക്കിൾ (2) പ്രകാരം, “എല്ലാ വാണിജ്യ, വ്യാവസായിക, സമാനമായ പൊതു സ്ഥാപനങ്ങളും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഒന്നര മണിക്കൂർ നേരത്തേക്ക് അടച്ചിടുകയും എല്ലാ ജോലികളും നിർത്തിവയ്ക്കുകയും വേണം. നിസ്കാര സമയത്തിന് മുമ്പ് സ്ഥാപനങ്ങൾ അടച്ചിരിക്കണം എന്നാണ് നിബന്ധന.

അതേസമയം ഫാർമസികൾ. ഹോട്ടലുകൾ, ലോഡ്ജുകൾ, താമസ സൗകര്യങ്ങൾ, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകൾ. പെട്രോൾ പമ്പുകൾ, വിമാനത്താവളങ്ങൾ, ലാൻഡ് പോർട്ടുകൾ, തുറമുഖങ്ങൾ തുടങ്ങിയ അതിർത്തികളിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ, വൈദ്യുത, ജലവൈദ്യുത ഉൽപ്പാദന യന്ത്രങ്ങളുടെ മാനേജ്മെന്റ്, ബേക്കറികൾ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഉള്ള എയർലൈൻ കമ്പനി ഓഫീസുകൾ,  ഷിഫ്റ്റ് സംവിധാനത്തോടെ തടസ്സമില്ലാതെ പ്രവർത്തനങ്ങൾ തുടരുന്ന ബിസിനസുകൾ, വിമാന-കപ്പൽ സർവീസ്, മന്ത്രാലയത്തിലെ പ്രത്യേക വകുപ്പുകൾ, എന്നിവയ്ക്ക് പ്രവർത്തിക്കാം.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading