റിയാദ്: സൗദി അറേബ്യയില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിഗണന നല്‍കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി അധികൃതര്‍. കാല്‍നട യാത്രക്കാര്‍ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സീബ്ര ക്രോസിങ്ങുകളിലും റോഡ് മുറിച്ചുകടക്കാന്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലും കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സൗദി ഗതാഗത ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് അറിയിപ്പ്.
റോഡ് മുറിച്ച് കടക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളില്‍ കാല്‍നട യാത്രക്കാരെ പരിഗണിക്കാതെ വാഹനമോടിക്കുന്നത് ഗതാഗത ലംഘനമാണ്. അത്തരത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 100 മുതല്‍ 150 റിയാല്‍ വരെ പിഴ ചുമത്തും. റോഡ് മറികടക്കുന്നതിന് പ്രത്യേകം അടയാളപ്പെടുത്തിയ പാതകളിലെ സ്ഥലങ്ങളില്‍ കാല്‍നട യാത്രക്കാര്‍ മുറിച്ചുകടക്കുന്നുണ്ടെങ്കില്‍, കാല്‍നടയാത്രക്കാര്‍ക്കാണ് ആദ്യ മുന്‍ഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
