ദോഹ: ഖത്തറില്‍ സ്ത്രീകള്‍ക്കായി 133 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് സിവില്‍ സര്‍വീസ്, ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ, എന്‍ഡോവ്മെന്റ്‌സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം. രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ ദേശീയ തൊഴില്‍ ഏകോപന പ്ലാറ്റ്ഫോമായ കവഡര്‍ വഴി അപേക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
മെമ്മറൈസേഷന്‍, വിദ്യാഭ്യാസ മേഖലകളിലാണ് ജോലി ഒഴിവുകളുള്ളത്. ഓരോ തൊഴില്‍ മേഖലയുടേയും പ്രത്യേക ആവശ്യകതകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി കവാദര്‍ വഴി അപേക്ഷിക്കാന്‍ കഴിയും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കവാദര്‍ പ്ലാറ്റ്ഫോം സന്ദര്‍ശിച്ച് അപേക്ഷകള്‍ ഉടനടി സമര്‍പ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
