ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം; 500 റിയാല്‍ പിഴ ഈടാക്കും

1q 118

ദോഹ: ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ഇത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് ഖത്തറിലെ റോഡപകടങ്ങള്‍ക്ക് ഒരു പ്രധാന കാരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും വാഹനത്തിനുള്ളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ശ്രദ്ധ വ്യതിചലിപ്പിക്കുകയും അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ വാഹനത്തിലെ ടെലിവിഷന്‍ സെറ്റില്‍ നിന്ന് ഏതെങ്കിലും ദൃശ്യങ്ങള്‍ കാണുയോ ചെയ്താല്‍ 500 റിയാല്‍ പിഴ ഈടാക്കും.

മൊബൈല്‍ ഫോണുകള്‍, ഡാഷ്ബോര്‍ഡ് മോണിറ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള ദൃശ്യ ഉപകരണങ്ങളുമായുള്ള ശാരീരിക ഇടപെടലും ലംഘനമായി കണക്കാക്കും. ഈ പിഴകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അമിതവേഗത എന്നിങ്ങനെ ഒന്നിലധികം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി റോഡുകളില്‍ ഏകീകൃത റഡാര്‍ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading