എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതായി സംശയിച്ച് ഹൈബി ഈഡന്‍ എംപി; തെന്നിമാറിയിട്ടില്ലെന്ന് സിയാല്‍

1q 121

കൊച്ചി: ആശങ്കകള്‍ക്കൊടുവില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ചു. യന്ത്ര തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള എയര്‍ഇന്ത്യയുടെ ടേക്ക് ഓഫ് നടന്നിരുന്നില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. ഇന്ന്, പുലര്‍ച്ചെ 2.44നാണ് പകരം വിമാനം കൊച്ചിയില്‍ നിന്ന് ഡല്‍യിലേക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ 5.33ന് വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു.

അതേസമയം കൊച്ചിയില്‍ നിന്ന് ഡല്‍ഹിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയതായി സംശയിക്കുന്നുവെന്ന് ഹൈബി ഈഡന്‍ എംപി ഇന്നലെ രാത്രിയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇന്നലെ രാത്രി 10.34 ന് പുറപ്പെടേണ്ട വിമാനത്തിന്റെ ടേക്ക് ഓഫ് വൈകുകയാണെന്നും വിമാനത്തിന് എന്തോ അസ്വഭാവികമായി തോന്നിയെന്നുമാണ് ഹൈബി ഈഡന്‍ എംപി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. പിന്നാലെ എഞ്ചിന്‍ തകരാറെന്ന് ക്രൂ വിശദീകരണം നല്‍കി. എഞ്ചിന്‍ തകരാര്‍ സ്ഥിരീകരിച്ചെങ്കിലും വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയിട്ടില്ലെന്ന് കൊച്ചി വിമാനത്താവള കമ്പനിയായ സിയാല്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading