അബുദാബിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു; കുടുംബത്തിന് 95 ലക്ഷം ദയാധനം വിധിച്ച് കോടതി

court

അബുദാബി: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ച സംഭവത്തില്‍ കുടുംബത്തിന് 4 ലക്ഷം ദിര്‍ഹം (95.3 ലക്ഷം രൂപ) ദയാധനം വിധിച്ച് അബുദാബി കോടതി. മലപ്പുറം രണ്ടത്താണി കല്‍പകഞ്ചേരി സ്വദേശി മുസ്തഫയാണ് മരണപ്പെട്ടത്. 2023 ജൂലൈ 6നായിരുന്നു കേസിനാസ്പദമായ സംഭവം.

അബുദാബി അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റില്‍ അല്‍ബതീനിലായിരുന്നു അപകടം നടന്നത്. ബസില്‍ നിന്നിറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെ ഒരു സ്വദേശി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും തുടര്‍ന്ന് മുസ്തഫയുടെ കുടുംബം യാബ് ലീഗല്‍ സര്‍വീസസ് മുഖേന നിയമ പോരാട്ടം നടത്തുകയും 2 ലക്ഷം ദിര്‍ഹം ദയാധനം (ബ്ലഡ് മണി) നല്‍കാന്‍ അബുദാബി ക്രിമിനല്‍ കോടതി വിധിക്കുകയുമായിരുന്നു.

കാര്‍ ഡ്രൈവര്‍ക്ക് 20,000 ദിര്‍ഹം പിഴയും ചുമത്തുകയും ചെയ്തു. എന്നാല്‍ തുക അപര്യാപ്തമാണെന്നും നഷ്ടപരിഹാരം കൂടി വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസിലാണ് ദയാധനത്തിനു പുറമേ 2 ലക്ഷം ദിര്‍ഹം കൂടി നല്‍കാന്‍ വിധിയുണ്ടായത്. ഇതോടെ കുടുംബത്തിനു മൊത്തം 4 ലക്ഷം ദിര്‍ഹം ലഭിച്ചു. ഉമ്മയും ഭാര്യയും 2 മക്കളും അടങ്ങുന്ന മുസ്തഫയുടെ കുടുംബത്തിന് ഇതു വലിയ കൈത്താങ്ങാകുമെന്നു യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading