മലപ്പുറം: മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ റിമാന്റില്‍. തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടവരും വാഹന, താമസ സൗകര്യമൊരുക്കിയവരുമാണ് അറസ്റ്റിലായത്. വെളിയംകോട് സ്വദേശി അഫ്ഷര്‍, തട്ടിക്കൊണ്ടുപോകാനുള്ള വാഹനം നല്‍കിയ പെരുമ്പടപ്പ് സ്വദേശി മുഹമ്മദ് ഷാഫി, തൃശ്ശൂര്‍ അകലാട് സ്വദേശികളായ മുഹമ്മദ് ഹാശിം, നിഷാദ്, കൊല്ലത്ത് താമസ സൗകര്യമൊരുക്കിയ കൊട്ടാരക്കര കോക്കാട് സ്വദേശി ഷാനവാസ് ഉള്‍പ്പെടെ 11 പേരാണ് കേസില്‍ അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് പാണ്ടിക്കാട് സ്വദേശി ഷമീറിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്തെ ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരുമായി ഷമീറിന് സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഈ കേസില്‍ ഷമീറിന് അനുകൂലമായി കോടതി വിധിയുണ്ടായി. ഏകദേശം 2 കോടി രൂപ ഷീമറിന് കൈമാറാനായിരുന്നു കോടതി വിധി. ഇതൊഴിവാക്കാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ഷമീറിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കേസില്‍ ഇതുവരെ 11 പേരാണ് പിടിയിലായത്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
