അബുദാബി: യുഎഇ ആസ്ഥാനമായുള്ള ഇന്ത്യന്‍ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍. ഷാര്‍ജ ആസ്ഥാനമായുള്ള ഫാര്‍മസി ശൃംഖല ഉടമ, മലപ്പുറം പാണ്ടിക്കാടി സ്വദേശിയായ വിപി ഷമീറിനെയാണ് മലപ്പുറത്ത് തട്ടിക്കൊണ്ടുപോയത്. നാടകീയമായി പിറ്റേദിവസം കൊല്ലത്തുനിന്ന് യുവാവിനെ പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു.
യുഎഇയില്‍ നിന്ന് നാട്ടിലേക്ക് എത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യവുമായി ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ടിരുന്നു. പണം തട്ടിയെടുക്കാനും ഷമീറിനെ തമിഴ്നാട്ടിലേക്ക് കടത്താനും പദ്ധതിയിട്ടിരുന്നുവെന്നും അതിനുമുമ്പ് രക്ഷപെടുത്താന്‍ കഴിഞ്ഞതായും പോലീസ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
