മെട്രോ യാത്രക്കാര്‍ക്ക് സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം; സമയപരിധിയില്ല, പാര്‍ക്ക് & റൈഡ് സേവനവുമായി അധികൃതര്‍

1q 113

ദോഹ: ഖത്തറില്‍ യാത്രക്കാര്‍ക്കായി പാര്‍ക്ക്& റൈഡ് സേവനവുമായി ഗതാഗത മന്ത്രാലയം. ദോഹയിലുടനീളമുള്ള സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ദോഹയിലെ പ്രധാന മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം യാത്രക്കാര്‍ക്കായി സൗജന്യവും സൗകര്യപ്രദവുമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാണെന്നും പാര്‍ക്ക് & റൈഡ് സേവനം ഉപയോഗിക്കണമെന്നും ഗതാഗത മന്ത്രാലയം (MoT) നിര്‍ദേശിച്ചു.

പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുക, റോഡ് ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ വഴി പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണിത്. നിലവില്‍, അല്‍ വക്ര, അല്‍ ഖസ്സര്‍, ലുസൈല്‍, എഡ്യൂക്കേഷന്‍ സിറ്റി എന്നിവയുള്‍പ്പെടെ നാല് പ്രധാന സ്ഥലങ്ങളില്‍ പാര്‍ക്ക് & റൈഡ് സൗകര്യങ്ങള്‍ ലഭ്യമാണ്.

ദോഹ മെട്രോയിലോ പബ്ലിക് ബസിലോ സഞ്ചരിക്കുന്നവര്‍ക്ക് മെട്രോ സ്‌റ്റേഷന് സമീപമുള്ള പാര്‍ക്ക് & റൈഡ് സേവനത്തിലൂടെ നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയും. ദോഹ മെട്രോയുടെ റെഡ് ലൈനിലെ അല്‍ ഖസ്സര്‍ മെട്രോ സ്റ്റേഷന് സമീപം പാര്‍ക്ക് ആന്‍ഡ് റൈഡ് ഫ്രീ പാര്‍ക്കിംഗ് ലഭ്യമാണ്. 1,000-ലധികം വാഹനങ്ങള്‍ ഒരുമിച്ച് പാര്‍ക്ക് ചെയ്യാനും സാധിക്കും. പാര്‍ക്കിംഗ് സേവനം പൂര്‍ണ്ണമായും സൗജന്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading