‘സ്റ്റേറ്റ് പ്രോപ്പര്‍ട്ടി സ്വകാര്യ ഉപയോഗത്തിനുള്ളതല്ല’; വഴിയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ലംഘനം; നടപടിയെന്ന് ഖത്തര്‍ മന്ത്രാലയം

1q 18

ദോഹ: ഖത്തറിലെ പൊതുയിടങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം (അല്‍ ബലദിയ). രാജ്യത്തെ പൊതുസ്വത്തുക്കള്‍ സംരക്ഷിക്കണമെന്നും അനധികൃത ഉപയോഗം ഒഴിവാക്കണമെന്നും മന്ത്രാലയം താമസക്കാരോടും ബിസിനസ്സ് ഉടമകളോടും നിര്‍ദേശിച്ചു.

പൊതുസ്ഥലങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും നിയമവിരുദ്ധ ഉപയോഗവും കയ്യേറ്റമാണ്. നിയുക്ത പ്രദേശങ്ങള്‍ക്ക് പുറത്ത് കാരവാനുകളും ബോട്ടുകളും പാര്‍ക്ക് ചെയ്യുക, റോഡിന് ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, സ്വത്ത് അതിരുകള്‍ക്കപ്പുറം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, സ്വകാര്യ ആവശ്യങ്ങള്‍ക്കായി നടപ്പാതകളും പൊതു ഇടങ്ങളും ഉപയോഗിക്കുക എന്നിവ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. രാജ്യത്തുടനീളം നിരവധി ലംഘനങ്ങളും ഇതിനോടകം മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

കൃഷിഭൂമിയില്‍ തൊഴിലാളികളെ പാര്‍പ്പിക്കുന്നത്, അനധികൃത കന്നുകാലി തൊഴുത്തുകളുടെ നിര്‍മാണം, നടപ്പാതകളും കടകളുടെ മുന്‍വശത്തും ഉള്ള അനധികൃത ഉപയോഗം/ എന്തെങ്കിലും ആവശ്യത്തിന് ഈ സ്ഥലങ്ങള്‍ ഉപയോഗിക്കുന്നത്, ലൈസന്‍സില്ലാത്ത കെട്ടിടങ്ങളുടെ നിര്‍മ്മാണം, അനധികൃത സ്ഥലങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനം, പൊതു ഇടങ്ങള്‍ കൈവശപ്പെടുത്തല്‍ എന്നിവ നിയമലംഘനമാണ്.

ഇത്തരം നിയമലംഘനങ്ങളും കയ്യേറ്റങ്ങളും കണ്ടാല്‍ മടികൂടാതെ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് , അല്ലെങ്കില്‍ പ്രാദേശിക മുനിസിപ്പല്‍ ഓഫീസുമായി ബന്ധപ്പെട്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാം. പാര്‍ക്കിംഗ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഫൈനുകളും ലഭിക്കാറുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading