റിയാദ്: ദമ്മാം വിമാനത്താവളത്തിലൂടെ ലഹരിക്കടത്ത് നടത്തിയ മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ സൗദിയില്‍ പിടിയിലായി. ഉംറ വിസയില്‍ തായ്‌ലന്‍ഡില്‍ നിന്ന് ഹാഷിഷുമായി ദമ്മാമിലെത്തിയ മലയാളി യുവാവിനെയും അയാളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ മറ്റ് നാല് മലയാളികളെയും നര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശിയാണ് പിടിയിലായത്. മൂന്ന് കിലോയോളം ഹഷീഷ് ആണ് പിടികൂടിയത്.
വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍, ലഗേജ് ചെക്കിങ് നടപടികളെല്ലാം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യുവാവിനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിന്തുടര്‍ന്ന് നിരീക്ഷിച്ച് വഴിമധ്യേ പിടികൂടുകയായിരുന്നു. ഇയാളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയവരും അറസ്റ്റിലായി. അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടികള്‍ക്കായി അഞ്ച് പേരേയും പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
