ടി20 ഏഷ്യാ കപ്പ് സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ യുഎഇയില്‍

1q 190

അബുദാബി: ഇത്തവണത്തെ ടി20 ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 9 യുഎഇയില്‍ നടക്കും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഇക്കാര്യം സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ നടക്കുക. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയും ഇക്കാര്യം സ്ഥിരീകരിച്ചു.

ദുബായിലെയും അബുദാബിയിലെയും സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഈ ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലായിരിക്കും നടക്കുക. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക.

എസിസിയുടെ അഞ്ച് പൂര്‍ണ അംഗങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്ക് പുറമെ 2024ലെ എസിസി പ്രീമിയര്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുഎഇ, ഒമാന്‍, ഹോങ്കോങ് എന്നീ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading