ദോഹ: ഖത്തറില്‍ കാലാവധി കഴിഞ്ഞ വാഹന രജിസ്‌ട്രേഷനുകള്‍ക്ക് ശരിയാക്കാന്‍ ട്രാഫിക് ഡയറക്ടറേറ്റ് 30 ദിവസത്തെ സമയപരിധി അനുവദിച്ചു. രാജ്യത്തെ ഗതാഗത നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ഇന്ന്, ജൂലൈ 27 മുതല്‍ 30 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹന ഉടമകള്‍ അവരുടെ സ്റ്റാറ്റസ് ശരിയാക്കണമെന്നും ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. 2007 ലെ ട്രാഫിക് നിയമം നമ്പര്‍ (19) ലെ ആര്‍ട്ടിക്കിള്‍ (11) ല്‍ അനുശാസിക്കുന്ന നിയമപരമായ കാലയളവ് കവിഞ്ഞ രജിസ്‌ട്രേഷന്‍ ഉള്ള വാഹനങ്ങളുടെ ഉടമകളെ രജിസ്‌ട്രേഷന്‍ പുതുക്കണം.
സമയപരിധിക്കുള്ളില്‍ രിജിസ്‌ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് രാജ്യത്തെ എല്ലാ വാഹനങ്ങളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
