ദോഹ: ഖത്തറില്‍ ഹ്യുമിഡിറ്റി കൂടുമെന്ന് മുന്നറിയിപ്പ്. ചില പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ഹ്യുമിഡിറ്റിയുടെ അളവ് കൂടുമെന്നും മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
രാജ്യത്ത് വേനല്‍ക്കാലത്തെ ഏറ്റവും ചൂടേറിയ കാലഘട്ടമായ ജംറത്ത് അല്‍-ഖൈസ് സീസണ്‍ ഇക്കഴിഞ്ഞ ജൂലൈ 16ന് ആരംഭിച്ചതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചിരുന്നു. താപനില
50°C വരെ എത്തുമെന്നാണ് മുന്നറിയിപ്പ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
