ദോഹ: നെടുമ്പാശ്ശേരിയില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനം അഞ്ച് മണിക്കൂര്‍ വൈകി. പുറപ്പെടാനായി വിമാനം റണ്‍വേയിലേക്ക് നീങ്ങിയതിന് പിന്നാലെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഇന്നലെ നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് വൈകിയത്. ഇന്നലെ പുലര്‍ച്ചെ 4.15ന് വിമാനം ദോഹയിലേക്ക് പുറപ്പെടാനായി റണ്‍വേയിലേക്ക് നീങ്ങിയപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിമാനം തിരികെ ബേയിലേക്ക് എത്തി. തുടര്‍ന്ന് എന്‍ജിനീയര്‍മാര്‍ എത്തി പരിശോധന നടത്തി തകരാര്‍ പരിഹരിച്ചു. തുടര്‍ന്ന് രാവിലെ ഒന്‍പതരയോടെ വിമാനം ദോഹയിലേക്ക് പുറപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
