ദോഹ: ഖത്തറില്‍ ഇറാന്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കാണ് ഇന്നലെ, ഏപ്രില്‍ 7, ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ പരിക്കേറ്റത്. മുറൈഖ് പ്രദേശത്തെ ഒരു ഖത്തരി പൗരന്റെ വീടിന് മുകളിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. ഇതേതുടര്‍ന്നാണ് ഒരു ഖത്തരി പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം ഖത്തര്‍ വ്യോമ പ്രതിരോധ സേന ഇറാനിയന്‍ മിസൈലുകള്‍ തടഞ്ഞു. പിന്നാലെയാണ് ഖത്തരി പൗരന്റെ വീട്ടില്‍ ഷ്രപ്പ്നെല്‍ പതിച്ചത്. ഉടന്‍ തന്നെ സുരക്ഷാ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അപകടത്തില്‍ നാല് പേര്‍ക്കും നേരിയ പരിക്കുകളാണ് സംഭവിച്ചത്. പരിക്കേറ്റവരെ ആവശ്യമായ വൈദ്യസഹായത്തിനായി മാറ്റിയതായും അപകടസ്ഥലത്ത് ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും, അപകടസ്ഥലങ്ങളില്‍ ഒത്തുകൂടുകയോ പോകുകയോ ചിത്രമെടുക്കുകയോ ചെയ്യരുതെന്നും, ആംബുലന്‍സുകള്‍, സിവില്‍ ഡിഫന്‍സ്, സുരക്ഷാ പട്രോളിംഗ് എന്നിവയ്ക്ക് വഴിതടസ്സമുണ്ടാക്കരുതെന്നും അജ്ഞാത വസ്തുക്കളെയോ അവശിഷ്ടങ്ങളെയോ സമീപിക്കരുതെന്നും, ഉടന്‍ 999 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar’s Ministry of Interior confirmed that four people were injured, including a Qatari child, after rocket shrapnel from intercepted Iranian missiles fell on a residential home. Authorities said the injuries were moderate and emergency teams responded quickly, urging residents to follow official instructions and avoid affected areas.
