ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ 10, 20, 30 പ്രൊമോഷന് തുടക്കമായി

1q 82

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ 10,20,30 പ്രമോഷന് തുടക്കമായി. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, കോസ്‌മെറ്റിക്‌സ്, ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫൂട് വെയര്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍ ആക്സസറീസ്, കമ്പ്യൂട്ടര്‍ ആക്സസറീസ് തുടങ്ങിയ ഉത്പന്നങ്ങള്‍ ഗ്രാന്‍ഡ് ഔട്ട്‌ലറ്റ്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച വിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

നറുകെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് പത്ത് ഹ്യൂണ്ടായ് കാറുകളും 1,50,000 ഖത്തര്‍ റിയല്‍ മൂല്യമുള്ള ഗിഫ്‌റ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരവും ഇത്തവണ ഗ്രാന്‍ഡ് മാള്‍ ‘ജാക്ക്‌പോട്ട് ജേര്‍ണി’ മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ എല്ലാ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്/ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഔട്ട്‌ലെറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും നറുക്കെടുപ്പില്‍ പങ്കെടുക്കാം.

മെഗാ പ്രൊമോഷന്റെ നറുക്കെടുപ്പ് എല്ലാ മാസവും ഏഷ്യന്‍ ടൗണ്‍ ഗ്രാന്‍ഡ് മാളില്‍ നടക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി വിജയകരമായി നടത്തിവരുന്ന മെഗാ പ്രമോഷനുകളിലൂടെ ഒരുപാട് വിജയികള്‍ക്ക് കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍, ഗിഫ്‌റ് വൗച്ചറുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ഗ്രാന്‍ഡ് മാള്‍ ജൈത്ര യാത്ര തുടരുകയാണ്. എല്ലാ ഉപഭോക്താക്കളെയും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഞങ്ങള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാന്‍ഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പ്രവര്‍ത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്, ഖത്തറിലുടനീളം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കൂടുതല്‍ ഔട്‌ലറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading